കൊച്ചി: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകൾ മുഖേന നടപ്പാക്കുന്ന ബാങ്ക് ലിങ്ക്ഡ് സ്വയംതൊഴിൽവായ്പാ പദ്ധതിയായ കെസ്രുവിലേയ്ക്ക് അപേക്ഷക്ഷണിച്ചു. 21നും 50നുമിടയിൽ പ്രായമുള്ള ഒരുലക്ഷം രൂപയിൽ കവിയാത്ത വാർഷികവരുമാനമുള്ള യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം. അനുവദിക്കുന്ന വായ്പയുടെ 20ശതമാനം സബ്‌സിഡിയായി ലഭിക്കും. വിശദവിവരങ്ങൾക്ക് ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിലെ 0484 2422458, 9744999342 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.