mangrove

കൊച്ചി: കടലാക്രമണം ചെറുക്കാൻ ഏറ്റവും ഫലപ്രദമായ മാർഗം തീരത്ത് കണ്ടൽക്കാട് നട്ടുപിടിപ്പിക്കലാണെന്ന് കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാല (കുഫോസ്) വൈസ് ചാൻസലർ ഡോ.കെ.റിജി ജോൺ പറഞ്ഞു. ലോക കണ്ടൽ വനദിനാചരണത്തോടനുബന്ധിച്ച് കുഫോസ് പുതുവൈപ്പിൻ കാമ്പസിൽ സംഘടിപ്പിച്ച കണ്ടൽ ദിനാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കണ്ടൽ ആവാസവ്യവസ്ഥയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരണം നടക്കുമ്പോഴും വികസനപദ്ധികൾക്കായി അവ ഇല്ലാതാക്കുകയാണ്. രജിസ്ട്രാർ ഡോ.ബി. മനോജ് കുമാർ, ഗവേഷണ വിഭാഗം മേധാവി ഡോ. ദേവിക പിള്ള, പുതുവൈപ്പ് ഫിഷറീസ് സ്റ്റേഷൻ മേധാവി ഡോ. ലിനോയ് ലിബിനി, പ്രോഗ്രാം കൺവീനർ ഡോ.ഷിജോ ജോസഫ് എന്നിവർ സംസാരിച്ചു.