ആലുവ: ആലുവ നഗരത്തിലെയും സമീപ പഞ്ചായത്തുകളിലെയും റോഡുകളുടെ ശോചനീയാവസ്ഥ യുദ്ധകാലാടിസ്ഥാനത്തിൽ പരിഹരിച്ചില്ലെങ്കിൽ ജനകീയ സമരങ്ങൾക്ക് നേതൃത്വം നൽകാൻ സി.പി.ഐ ആലുവ മണ്ഡലം സമ്മേളനം തീരുമാനിച്ചു. എം.എൽ.എയും പൊതുമരാമത്ത് വകുപ്പും ചേർന്ന് പ്രശ്‌നം പരിഹരിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. എം.എൽ.എയ്ക്ക് കെ.എസ്.ആർ.ടി.സി സ്റ്റാൻഡ് പൊളിക്കാനുണ്ടായ തിടുക്കം സ്റ്റാൻഡിന്റെ പണി പൂർത്തീകരിക്കുന്നതിനില്ലെന്നും സമ്മേളനം കുറ്റപ്പെടുത്തി.