
ആലുവ: അർബൻ ബാങ്ക് മേഖലയിൽ പ്രവർത്തിക്കുന്ന വിവിധ സംഘടനകളിൽ നിന്ന് രാജിവച്ച ജീവനക്കാർ അർബൻ ബാങ്ക് എംപ്ലോയീസ് ഓർഗനൈസേഷൻ (യു.ബി.ഇ.ഒ) ചേർന്നു. ആലുവ അർബൻ ബാങ്ക് ജീവനക്കാരായ പി.കെ. വിജയകുമാർ, കെ.എ. ഫാസിൽ എന്നിവർ സംസ്ഥാന പ്രസിഡന്റ് പി. ഉബൈദുള്ള എം.എൽ.എയിൽ നിന്ന് അംഗത്വം സ്വീകരിച്ചു.
വർക്കിംഗ് പ്രസിഡന്റ് സി.എച്ച്. മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. കമാൽ വരദൂർ മുഖ്യപ്രഭാഷണം നടത്തി. എസ്.ടി.യു ദേശീയ പ്രസിഡന്റ് എം റഹ്മത്തുള്ള, വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാട് എന്നിവർ സംസാരിച്ചു. ഭാരവാഹികളായ പി.പി.എം നൗഷാദ് (കോട്ടയം), സുഫീർ ഹുസൈൻ (ആലുവ), ഫൈസൽ കളത്തിങ്ങൽ (ഫറോക്ക്), ഫാത്തിമ ബീവി, സി. നസീറ, ഫൗസിയ എന്നിവർ സംബന്ധിച്ചു.