gopikottamurikkal
കുമാരനാശാൻ പബ്ലിക്ക്ലൈബ്രറിയിൽ നിന്നും ഏറ്റവും കൂടുതൽ പുസ്തകമെടുത്ത് വായിക്കുകയും എസ്.എസ്.എൽ.സി പരിക്ഷയിൽ ഫുൾ എപ്ലസ് നേടിവിജയിക്കുകയും ചെയ്ത സെന്റ് അഗസ്റ്റ്യൻസ് ഹൈസ്ക്കൂൾ വിദ്യാർത്ഥിനി മാളവിക പ്രിൻസിനെ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ലൈബ്രറി പ്രസിഡന്റും കേരള ബാങ്ക് പ്രസിഡന്റുമായ ഗോപി കോട്ടമുറിക്കൽ മാളവികയുടെ വീട്ടിലെത്തി ഉപഹാരം നൽകി ആദരിക്കുന്നു.

മൂവാറ്റുപുഴ: കുമാരനാശാൻ പബ്ലിക് ലൈബ്രറിയിൽ നിന്നും ഏറ്റവും കൂടുതൽ പുസ്തകമെടുത്ത് വായിച്ച സെന്റ് ഹൈസ്കൂൾ വിദ്യാർത്ഥിനി മാളവിക പ്രിൻസി​ന് എസ്.എസ്.എൽ.സി പരിക്ഷയിൽ ഫുൾ എപ്ലസ് നേട്ടം. മാളവിക പ്രിൻസിനെ കുമാരനാശാൻ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. ലൈബ്രറി പ്രസിഡന്റും കേരള ബാങ്ക് പ്രസിഡന്റുമായ ഗോപി കോട്ടമുറിക്കൽ മാളവികയുടെ വീട്ടിലെത്തി ലൈബ്രറിയുടെ ഉപഹാരം സമ്മാനിച്ചു. അരുവിത്തറ സെന്റ് ജോസഫ് കോളേജ് പ്രൊഫ. ഡോ. അനു തോമസ് മാളവികയ്ക്ക് മധുരവും വിതരണം ചെയ്തു .ലൈബ്രറി സെക്രട്ടറി രജീഷ് ഗോപിനാഥ്, ജോയിന്റ് സെക്രട്ടറി മനോജ് കെ. വി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ലൈബ്രറിയിലെ 5500 പുസ്തകങ്ങളിൽ ഏറ്റവും കൂടുതൽ പുസ്തകങ്ങൾ എടുത്ത് വായിച്ചിട്ടുള്ള വിദ്യാർത്ഥിനി എന്ന നിലയിൽ ലൈബ്രറിയുടെ അഭിമാനമായി മാളവിക പ്രിൻസ് മാറിയതായി ലൈബ്രേറിയ ദിവ്യ പറഞ്ഞു.