
പറവൂർ: എസ്.എൻ.ഡി.പി യോഗം കരിമ്പാടം ശാഖയിലെ പോഷകസംഘടനാ ഭാരവാഹികളുടെ നേതൃത്വ പരിശീലന ക്യാമ്പ് നടത്തി. യൂണിയൻ സെക്രട്ടറി ഹരി വിജയൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എം.ആർ. സുദർശനൻ അദ്ധ്യക്ഷത വഹിച്ചു. മേഖലാ കൗൺവീനർ കെ.ബി. സുഭാഷ്, ശാഖാ സെക്രട്ടറി ഇ.സി. ശശി, പഞ്ചായത്ത് കമ്മിറ്റി അംഗം എം.കെ. ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. ആലുവ ഗുരുദീപം പഠനകേന്ദ്രത്തിലെ ടി.യു. ലാലൻ ക്ളാസെടുത്തു.