kothamangalam
നിത്യോപയോഗ സാധനങ്ങളുടെ വിതരണോദ്ഘാടനം ബാങ്ക് പ്രസിഡൻ്റ് എം.ജി.രാമകൃഷ്ണൻ നിർവ്വഹിക്കുന്നു.

കോതമംഗലം: അമ്പത് ശതമാനം വില കുറച്ച് നിത്യോപയോഗ സാധനങ്ങൾ അംഗങ്ങൾക്ക് നൽകി വാരപ്പെട്ടി സർവീസ് സഹകരണ ബാങ്ക്. കർക്കിടക മാസത്തിൽ 10 കിലോ അരി, ഒരു കിലോ പഞ്ചസാര, ഒരു കിലോ വാരപ്പെട്ടി ബ്രാൻ്റ് വെളിച്ചെണ്ണ തുടങ്ങി 14 ഇനം നിത്യോപയോഗ സാധനങ്ങളാണ് ബാങ്ക് അംഗങ്ങൾക്ക് നൽകുന്നത്. വാരപ്പെട്ടിയിൽ ബാങ്കിൻ്റെ ഹെഡാഫീസിലും ഇഞ്ചൂർ, മൈലൂർ ബ്രാഞ്ചുകളിലെ സ്റ്റോറുകളിൽ നിന്നും സാധനങ്ങൾ ലഭിക്കും.ബാങ്ക് നൽകിയിട്ടുള്ള കാർഡും 500 രപയുമായി എത്തിയാൽ ആഗസ്റ്റ് 20 വരെ നിത്യോപയോഗ സാധനങ്ങൾ വാങ്ങാം. ഹെഡാഫീസ് സ്റ്റോറിൽ നടന്ന ചടങ്ങിൽ ബാങ്ക് പ്രസിഡൻ്റ് എം.ജി.രാമകൃഷ്ണൻ ഭക്ഷ്യധാന്യങ്ങളുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു.ബാങ്ക് ഡയറക്ട് ബോർഡ് അംഗം ഷിബു വർക്കി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അഡ്വ. സുരേഷ് എം., സെക്രട്ടറി ടി​.ആർ സുനിൽ തുടങ്ങിയവർ സംസാരിച്ചു. ദേശസാൽകൃതബാങ്കുകൾ ഇടപാടുകാർക്ക് യാതൊരു ആനുകൂല്യങ്ങളും നൽകാതിരിക്കുമ്പോൾ വാരപ്പെട്ടി സഹകരണ ബാങ്ക് ലാഭത്തിൻ്റെ നിശ്ചിത വിഹിതം തുക ഉപയോഗിച്ച് ഇത്തരത്തിലുള്ള നിരവധി പദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്ന് ബാങ്ക്പ്രസിഡൻ്റ് പറഞ്ഞു.