പറവൂർ: കേരള വാട്ടർ അതോറിട്ടി കുടിശിക സമാഹരണ തീവ്രയജ്ഞത്തിന്റെ ഭാഗമായി ഉപഭോക്തക്കൾക്ക് ഒട്ടേറെ ആനുകൂല്യങ്ങൾ നൽകി ആംനെസ്റ്റി പദ്ധതി നടപ്പാക്കുന്നു. പറവൂർ സബ് ഡിവിഷനിൽ ആഗസ്റ്റ് 15 വരെയാണ് പദ്ധതി. ഇതിനായി എല്ലാ പ്രവർത്തി ദിവസങ്ങളിലും ഉപഭോക്താക്കൾക്ക് സബ്ഡിവിഷൻ ഓഫീസിൽ നേരിട്ട് അപേക്ഷ സമർപ്പിക്കാം. അപേക്ഷകൾ പരിഗണിക്കാനുള്ള സിറ്റിംഗ് പതിനഞ്ച് വരെ എല്ലാ വ്യാഴാഴ്ച്ചയും നടക്കും. ഫോൺ: 0484 2970441.