
ആലുവ: കേരള ഖാദി ഗ്രാമ വ്യവസായ ഫെഡറേഷന്റെ ആലുവയിലെ നവീകരിച്ച ഷോറൂം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ആദ്യ വില്പന നഗരസഭാ ചെയർമാൻ എം.ഒ. ജോൺ നിർവഹിച്ചു. ഖാദി കമ്മിഷൻ സ്റ്റേറ്റ് ഡയറക്ടർ വി. രാധാകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. ഫെഡറേഷൻ പ്രസിഡന്റ് വി. കേശവൻ, സെക്രട്ടറി കെ.പി. ഗോപാല പൊതുവാൾ, ജനറൽ മാനേജർ കെ.ആർ. മോഹന ചന്ദ്രൻ എന്നിവർ സംസാരിച്ചു.