road
തകർന്ന് വടകോട് - വേങ്ങച്ചുവട് റോഡ്.

മൂവാറ്റുപുഴ: നൂറുകണക്കിന് കുടുംബങ്ങൾ സഞ്ചരിക്കുന്ന വടകോട് - വേങ്ങച്ചുവട് റോഡ് തകർന്നു. മഞ്ഞള്ളൂർ പഞ്ചായത്ത് അഞ്ചാം വാർഡിൽപെട്ട മണിയന്ത്രം മുടിക്ക് താഴെ വടവുകോട് രണ്ടുമാസം മുമ്പ് പാറമട തുറന്നതോടെയാണ് റോഡിന്റ കഷ്ടകാല മാരംഭിച്ചത് .നാൽപത് ടണ്ണിലേറെ ഭാരം കയറ്റിയ ടോറസുകൾ ഇതിലൂടെ ഓടാൻ തുടങ്ങിയതോടെ മൂവാറ്റുപുഴ-തൊടുപുഴ റോഡിൽ എത്തിച്ചേരുന്ന മൂന്നു കിലൊമീറ്റർ ദൂരം വരുന്ന വടകോട് - വേങ്ങച്ചുവട് റോഡ്പൂർണമായി തകരുകയായിരുന്നു. പാറകയറ്റിയ നൂറുകണക്കിന് വാഹനങ്ങളാണ് ഇടതടവില്ലാതെ ഇതുവഴി സഞ്ചരിക്കുന്നത്. റോഡ് തകർന്നതോടെ ഇതുവഴിഓട്ടോറിക്ഷകൾ പോലും വിളിച്ചാൽ വരാറില്ലെന്ന് നാട്ടുകാർ പരാതിപെട്ടു.കുണ്ടും കുഴിയുമായി പൂർണമായും തകർന്നറോഡ് സഞ്ചാരയോഗ്യമാക്കണമെന്നവശ്യപെട്ട് നാട്ടുകാർ രംഗത്ത് വന്നങ്കിലും തുടർനടപടിയായില്ല.