
കൊച്ചി: ആർച്ച് ബിഷപ്പ് ആന്റണി കരിയിലിനെ സ്ഥാനത്യാഗം ചെയ്യിക്കാനുള്ള ദുരൂഹനീക്കം കത്തോലിക്കാ സഭയിലെ മാഫിയവത്കരണത്തിന്റെ സൂചനയാണെന്ന് ജോയിന്റ് ക്രിസ്ത്യൻ കൗൺസിൽ കേന്ദ്ര സമിതി യോഗം വിലയിരുത്തി. അനീതിക്ക് ഓശാനപാടാത്ത പുരോഹിതരെ വത്തിക്കാൻ സ്ഥാനപതിയുടെ പിന്തുണയോടെ ഒഴിവാക്കി സീറോമലബാർ സഭയെ കളങ്കിതരുടെ വേദിയാക്കുന്ന നീക്കമാണ് നടക്കുന്നത്. സമാന സംഘടനകളോട് ചേർന്ന് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. പ്രസിഡന്റ് ഫെലിക്‌സ് ജെ. പുല്ലൂടൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജേക്കബ് മാത്യു ജോസഫ് വെളിവിൽ, അഡ്വ. വർഗീസ് പറമ്പിൽ, ജോർജ് കട്ടിക്കാരൻ, ആന്റോ കൊക്കാട്ട്, സ്റ്റാൻലി പൗലോസ്, ജോസഫ് സയോൺ, ലിയോ പിൻഹീറോ, ജോൺ പുളിന്താനം തുടങ്ങിയവർ പ്രസംഗിച്ചു.