water
ശുദ്ധീകരിച്ച കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

കുമ്പളങ്ങി: കുമ്പളങ്ങി ഗവ. അപ്പർ പ്രൈമറി സ്‌കൂളിൽ ശുദ്ധീകരിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം കുമ്പളങ്ങി സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് ജോർജ്ജ് ബെയ്‌സിൽ ചെന്നാംപള്ളി ഉദ്ഘാടനം നിർവഹിച്ചു. കുമ്പളങ്ങി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലീജ തോമസ് ബാബു അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സഗീർ പി.എ., ബാങ്ക് വൈസ് പ്രസിഡന്റ് ജോൺ അലോഷ്യസ്, ബോർഡ് മെമ്പർമാരായ കെ.സി. ജോസഫ്, ബാബു വിജയൻ, കെ.സി.കുഞ്ഞുകുട്ടി, സിസി ക്ലീറ്റസ്, ഉഷ അജയൻ, മേരി ലീല, ബാങ്ക് സെക്രട്ടറി മരിയ ലിജി, വാർഡ് മെമ്പർ ജേക്കബ് ബേസിൽ തുടങ്ങിയവർ സംസാരിച്ചു. സ്‌കൂൾ പ്രധാനാദ്ധ്യാപകൻ സേവ്യർ പി.ജി. സ്വാഗതവും പി.ടി.എ പ്രസിഡന്റ് നിത സുനിൽ നന്ദിയും പറഞ്ഞു. കുമ്പളങ്ങി സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ സാമൂഹ്യ പ്രതിബദ്ധത പദ്ധതി പ്രകാരമാണ് സ്‌കൂളിന് തുക അനുവദിച്ചത്.