
കൊച്ചി: ദുബായ് മൾട്ടി കമ്മോഡിറ്റിസ് സെന്റർ (ഡി.എം.സി.സി), ദുബായ് അതോറിറ്റി ഫോർ കമ്മോഡിറ്റിസ് ട്രേഡ് ആൻഡ് എന്റർപ്രൈസസ് എന്നിവരുടെ സഹകരണത്തോടെ ഫിക്കി സംഘടിപ്പിക്കുന്ന രാജ്യാന്തര റോഡ് ഷോ 'മെയ്ഡ് ഫോർ ട്രേഡ് ലൈവ്' ആഗസ്റ്റ് രണ്ടിന് വൈകിട്ട് 5 മുതൽ താജ് ഗേറ്റ് വേ ഹോട്ടലിൽ നടക്കും. ഇന്ത്യൻ സംരംഭകർക്ക് ദുബായിൽ ഓഫീസ് ആരംഭിക്കാനും വാണിജ്യ സാദ്ധ്യതകൾ വിശദീകരിക്കാനുമാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഡി.എം.സി.സിയിലെ ഉന്നത ഉദ്യോഗസ്ഥർ, ഇന്ത്യയിലെ യു.എ.ഇ എംബസി ഉദ്യോഗസ്ഥർ എന്നിവർ സംരംഭകരുമായി ആശയവിനിമയം നടത്തും. ദുബായിയിലെ പ്രമുഖ ഇന്ത്യൻ കമ്പനികൾ അനുഭവങ്ങൾ പങ്കുവയ്ക്കും.