
കൊച്ചി: സംരഭകരുടെ കൂട്ടായ്മയായ വിജയീ ഭവ: അലുംമ്‌നി (വി.ബി.എ) തുടക്കമിടുന്ന ബിസിനസ് നെറ്റ് വർക്കിംഗ് പ്ലാറ്റ്‌ഫോമായ വിബി ടോക്‌സ് ബിസിനസിന്റെ ആദ്യസംഗമം ഇന്ന് (26) കൊച്ചിയിൽ നടക്കും. കടവന്ത്ര ഹോട്ടൽ ഒലീവ് ഡൗൺടൗണിൽ വൈകിട്ട് 3.30 മുതൽ 6.30 വരെയാണ് പരിപാടി. നൂറോളം സംരംഭകർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. ആദ്യ മീറ്റിംഗിലൂടെ ചുരുങ്ങിയത് 20 ലക്ഷം രൂപയുടെ ബിസിനസാണ് ലക്ഷ്യമിടുന്നത്. ബ്രഹ്മ ലേണിംഗ് സൊലൂഷൻസ് സി.ഇ.ഒ രഞ്ജിത് പ്രഭാഷണം നടത്തും. വി.ബി.എ പ്രസിഡന്റ് ശ്രീദേവി കേശവൻ, സെക്രട്ടറി ബാബു ജോസ്, എൻ.ബി പരീമോൻ എന്നിവരും പ്രസംഗിക്കും.