
കൊച്ചി: എലിപ്പനിക്കെതിരെ ബോധവത്കരണത്തിന് ആരോഗ്യ വകുപ്പിന്റെ 'മൃത്യുഞ്ജയം’ പ്രചാരണത്തിന് തുടക്കമായി. മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. എലിപ്പനി ബാധിച്ച് ഈവർഷം അഞ്ചുപേർ മരിച്ചിട്ടുണ്ട്. 11 മരണങ്ങൾ എലിപ്പനി മൂലമാണെന്ന് സംശയിക്കുന്നു. 254 സംശയിക്കുന്ന എലിപ്പനി കേസുകളും 146 സ്ഥിരീകരിച്ച കേസുകളും റിപ്പോർട്ട് ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, വൈസ് പ്രസിഡന്റ് എം.ആർ. രാധാകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.എം. മനാഫ്, ശ്രീലത ലാലു, സുരേഷ് മുട്ടത്തിൽ, കൊച്ചുറാണി ജോസഫ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി. ജയശ്രീ, ഡോ. സജിത്ത് ജോൺ തുടങ്ങിയവർ പങ്കെടുത്തു.