തൃപ്പൂണിത്തുറ: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ മിന്നുന്ന വിജയം നേടി ഇരട്ടകൾ. തൃപ്പൂണിത്തുറ ചിന്മയാ വിദ്യാലയത്തിലെ വിദ്യാർത്ഥികളായ സഞ്ജീവ് മോഹനനും സൗരവ് മോഹനനും ഉദയംപേരൂർ ആനന്ദദായിനി ക്ഷേത്രത്തിനു സമീപം പൊങ്ങലായിൽ വീട്ടിൽ പി.കെ മോഹനൻ ജയശ്രീ ദമ്പതികളുടെ കൺമണികളാണ്. സഞ്ജീവിന് 500ൽ 498 മാർക്കും സൗരവിന് 497 മാർക്കുമാണ് ലഭിച്ചത്. ഒരേ ക്ലാസിൽ ഒരുമിച്ചിരുന്ന് പഠിച്ച ഇവർക്ക് ഒരു മാർക്കിൻ്റെ വ്യത്യാസം മാത്രമാണുള്ളത്. വായനയാണു് ഇരുവരുടേയും ഹോബി. ഭാവിയിൽ ഐ.ഐ.റ്റി യിൽ എൻജിനീയറാകാനാണ് താല്പര്യം. അച്ഛൻ മോഹനനും അമ്മ ജയശ്രീയും ഉദയംപേരൂർ ഐ.ഒ.സി ജംഗ്ഷനിൽ വസ്ത്ര വ്യാപാരം നടത്തുന്നു. ജ്യേഷ്ഠൻ സിദ്ധാർത്ഥ് കുസാറ്റിൽ എൻജിനിയറിംഗ് വിദ്യാർത്ഥിയാണ്.