
അങ്കമാലി: എറണാകുളം രാജേന്ദ്ര മൈതാനത്ത് ആഗസ്ത് 14 ന് നടക്കുന്ന സി.ഐ.ടി.യു, കർഷകസംഘം, കർഷക തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സാമൂഹ്യ ജാഗരൺ സംഗമം വിജയിപ്പിക്കാൻ കെ.എസ്.കെ.ടി.യു എറണാകുളം ജില്ലാ കൺവെൻഷൻ തീരുമാനിച്ചു.
യൂണിയൻ സംസ്ഥാന പ്രസിഡന്റ് എൻ.ആർ. ബാലൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.പി. അശോകൻ അദ്ധ്യക്ഷത വഹിച്ചു. സംസ്‌ഥാന ട്രഷറർ സി.ബി. ദേവദർശനൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം.പി. പത്രോസ്, ജില്ലാ സെക്രട്ടറി ടി.സി. ഷിബു, വി.എം. ശശി, സി.കെ. വർഗ്ഗീസ്, സോമ പുരുഷോത്തമൻ എന്നിവർ സംസാരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.പി. റെജീഷ് സ്വാഗതവും എക്സിക്യൂട്ടീവ് അംഗം ജിഷാ ശ്യാം നന്ദിയും പറഞ്ഞു. ആഗസ്ത് എട്ടിന് ജില്ലയിലെ എല്ലാ പഞ്ചായത്തിലും സാമൂഹ്യ ജാഗരൺ സംഗമത്തിന്റെ ഭാഗമായി കാൽനട പ്രചാരണ ജാഥകൾ നടത്താനും ജില്ലാ കൺവെൻഷൻ തീരുമാനിച്ചു.