കാലടി: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച വിദ്യാർത്ഥികൾക്ക് മലയാറ്റൂർ -നീലിശ്വരം സഹകരണ ബാങ്ക് അവാർഡ് നൽകുന്നു. അർഹതയുള്ള കുട്ടികൾ മാർക്ക് ലിസ്റ്റിന്റെ കോപ്പിയും വെള്ള പേപ്പറിൽ എഴുതിയ അപേക്ഷയും 30ന് മുമ്പായി ബാങ്കിൽ നൽകണം.