1
അവാർഡ് വിതരണം വി.കെ.പ്രകാശൻ ഉദ്ഘാടനം ചെയ്യുന്നു

പള്ളുരുത്തി: ശ്രീ നാരായണ ഭജന സമതി സുവർണ്ണജൂബിലി ആഘോഷത്തിന്റെ ഭാഗമായി എസ്.എസ്.എൽ.സി ക്ക് ഫുൾ എപ്ളസ് കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് പുരസ്കാരം നൽകി. സി.എം.പി. ജില്ലാ സെക്രട്ടറി പി.രാജേഷ് ഉദ്ഘാടനം ചെയ്തു. ടി.യു. രവീന്ദ്രൻ അദ്ധ്യക്ഷനായി. വി.കെ.പ്രകാശൻ ഉപഹാര സമർപ്പണം നടത്തി. ലീലാ പ്രസന്നൻ , പത്മിനി രവീന്ദ്രൻ , സുജിതാ വിജയൻ, ലക്ഷ്മിതങ്കപ്പൻ, മണി പുരുഷോത്തമൻ തുടങ്ങിയവരെ ആദരിച്ചു. മുൻ കൗൺസിലർ ഷീലാ ജെറോം., കാഥികൻ പള്ളരുത്തി രാമചന്ദ്രൻ , ദീപം വത്സൻ, പി.എസ്സ്. സുകുമാരൻ, ശ്രുതി ശങ്കർ തുടങ്ങിയവർ സംസാരി​ച്ചു. കേരളീയൻ, ചന്ദ്രൻ, കെ.കെ.പ്രേമൻ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.