
അങ്കമാലി: അരനൂറ്റാണ്ടിലേറെ സാമൂഹ്യസേവനരംഗത്ത് നിറഞ്ഞുനിന്ന ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ ഡിസ്ട്രിക്ട് ഗവർണർ ജോൺ കാച്ചപ്പിള്ളി (76) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് അങ്കമാലി സെന്റ് ജോർജ് ബസിലിക്ക സെമിത്തേരിയിൽ. മൾട്ടിപ്പിൾ ഡിസ്ട്രിക്ട് ലീഡർഷിപ്പ് ചെയർമാനായിരുന്ന ജോൺ കാച്ചപ്പിള്ളി മികച്ച പ്രഭാഷകനുമായിരുന്നു. വൈസ്‌മെൻ ഇന്റർനാഷണൽ റീജണൽ ഡയറക്ടർ, പ്രസിഡൻസി ക്ലബ്ബ്, ഫാസ് അങ്കമാലി പ്രസിഡന്റ്, കാത്തലിക് റിലീഫ് സർവീസസ് കോ-ഓർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അങ്കമാലി സ്വാഗത് ടൂറിസ്റ്റ്ഹോം, ഉദയ റോക്ക് പ്രൊഡക്ട്‌സ്, പെരിയാർ റോക്ക് പ്രൊഡക്ട്‌സ്, ശക്തി റോക്ക് പ്രൊഡക്ട്‌സ്, ഹോട്ടൽ എയർ ലിങ്ക്കാസിൽ അത്താണി എന്നീ സ്ഥാപനങ്ങളുടെ മാനേജിംഗ് പാർട്ണറുമായിരുന്നു. ഭാര്യ: വൈക്കം പാലത്തിങ്കൽ കുടുംബാംഗം പരേതയായ ആനി ജോൺ. മക്കൾ: ശാന്തി സുബി, ഡോ. സന്തോഷ് ജോൺ, ലിലു എലിസബത്ത്. മരുമക്കൾ: സുബി ആൻഡ്രൂസ് ചാഴൂർ തൃശൂർ, സ്മിനു, അനൂപ് ജോർജ് തോട്ടാൻ തൃശൂർ.