മട്ടാഞ്ചേരി: ഹാജീസ ഹാജി മൂസ മെമ്മോറിയൽ ഹൈസ്കൂൾ ഘട്ടം ഘട്ടമായി അടച്ച് പൂട്ടാനുള്ള മാനേജ്മെന്റ് നീക്കത്തിനെതിരെ സി.പി.എം കൊച്ചി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംരക്ഷണ ശൃംഖല തീർത്തു.സ്കൂളിന് മുന്നിൽ നടന്ന പരിപാടി കെ.ജെ. മാക്സി എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഏരിയ സെക്രട്ടറി കെ.എം. റിയാദ് അദ്ധ്യക്ഷത വഹിച്ചു.പി.ടി.എ. പ്രസിഡന്റ് കെ.ബി. അഷറഫ്,സ്കൂൾ സംരക്ഷണ സമിതി ട്രഷറർ റഫീക്ക് ഉസ്മാൻ സേഠ്,ഏരിയ കമ്മിറ്റിയംഗങ്ങളായ കെ.ജെ. ആന്റണി,കെ.എ. എഡ്വിൻ,ലോക്കൽ സെക്രട്ടറിമാരായ എം.എ. ആഷിക്ക്,എം.എ. താഹ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് സ്കൂൾ സംരക്ഷണ പ്രതിജ്ഞയെടുത്തു.