ആലുവ: കർക്കടകവാവ് ബലിതർപ്പണത്തിന് അദ്വൈതാശ്രമം ഒരുങ്ങി. 28ന് പുലർച്ചെ 4.30 മുതൽ ബലിതർപ്പണം ആരംഭിക്കുമെന്ന് ആശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ അറിയിച്ചു. പ്രത്യേക പന്തലിട്ട് വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ചടങ്ങുകൾക്ക് ആശ്രമം മേൽശാന്തി പി.കെ. ജയന്തൻ മുഖ്യകാർമ്മികത്വം വഹിക്കും സ്വാമി നാരായണ ഋഷി, മധു ശാന്തി, സൗമിത്രൻ ശാന്തി, ചന്ദ്രശേഖരൻ എന്നിവർ സഹകാർമ്മികളാകും.