മൂവാറ്റുപുഴ: മുഴുവൻ വ്യാപാര, വ്യവസായ സംരംഭകരെയും ഒരു കുടക്കീഴിൽ അണിനിരത്തി 'ധർമ്മാധിഷ്ഠിത വ്യാപാരം ന്യായാധിഷ്ഠിത ലാഭാർത്ഥം' എന്ന ആശയത്തിന്റെ അടി​സ്ഥാനത്തി​ൽ ബി .വി .വി .എസ് ജില്ലയിൽ ബദൽ ഫോർമുല അവതരിപ്പിച്ച് നേതൃത്വശിൽപശാല നടത്തുന്നു. ജൂലായ് 31ന് രാവിലെ 9.30 മുതൽ വൈകിട്ട് 4 വരെ പറവൂർ ടി​.ബിയിലാണ് ശില്പശാല. എസ്. ദിവാകരൻ പിള്ള ഉദ്ഘാടനം ചെയ്യും. ഡോ. എൻ. ഗോപാലകൃഷ്ണൻ പ്രഭാഷണം നടത്തും. ബി വി വി എസ് ജില്ലാ പ്രസിഡന്റ് എൻ. വാസുദേവൻ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന സംഘടനാ സെക്രട്ടറി വി. രവികുമാർ, എസ്. സന്തോഷ്‌കുമാർ, ജില്ലാഭാരവാഹികൾ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തും.