കൊച്ചി: ദേശീയ വികലാംഗ ധനകാര്യ വികസന കോർപ്പറേഷന്റെ സ്വയം തൊഴിൽ വായ്പാ പദ്ധതി പ്രകാരം വികലാംഗ ക്ഷേമ കോർപ്പറേഷൻ ഭിന്നശേഷിക്കാരിൽ നിന്നും സ്വയംതൊഴിൽ സംരംഭങ്ങൾക്ക് വായ്പ നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു.
അഞ്ച് ശതമാനം മുതൽ പലിശനിരക്കിൽ ഏഴു വർഷം വരെ തിരിച്ചടവ് കാലാവധിയിൽ 50 ലക്ഷം രൂപ വരെയാണ് വായ്പ അനുവദിക്കുന്നത് . നിബന്ധനകൾക്ക് വിധേയമായി ഒരു ലക്ഷം രൂപ വരെ സബ്‌സിഡിയും അനുവദിക്കും . വിശദ വിവരങ്ങൾക്ക് www.hpwc.kerala.gov.in. ഫോൺ : 04712347768