
മൂവാറ്റുപുഴ: ദേശീയ വായനാ മിഷന്റെ ഭാഗമായി ജൂൺ 19ന് ആരംഭിച്ച വായന മാസാചരണം വായനയുടെ വളർത്തച്ഛനെ അനുസ്മരിച്ചുകൊണ്ട് മൂവാറ്റുപുഴ ടൗൺ യു.പി സ്കൂളിൽ സമാപിച്ചു. സമാപന സമ്മേളനവും ലൈബ്രറി ഉദ്ഘാടനവും മൂവാറ്റുപുഴ എ,ഇ.ഒ ജീജ വിജയൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് അനീസ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി സെക്രട്ടറി വായന മത്സര വിജയികൾക്കുള്ള സമ്മാദാനം നിർവ്വഹിച്ചു. വിദ്യാരംഗം കൺവീനർ കവിത , ടീച്ചർമാരായ ഫൗസിയ, ഭാഗ്യലക്ഷ്മി, സുകന്യ എന്നിവർ സംസാരിച്ചു. സൂസൻ കോരുത് ടീച്ചർ സ്വാഗതവും റാണി ടീച്ചർ നന്ദിയും പറഞ്ഞു. വാനമാസാചരണത്തോടനുബന്ധിച്ച് കവിതാലാപനം, ക്വിസ് മത്സരം , വീഡിയോ പ്രദർശനം, വായനമത്സരം ,ചിത്രരചന മത്സരം, കഥയെഴുത്ത് മത്സരം, കവിതയെഴുത്ത് മത്സരം തുടങ്ങി ഒരുമാസ ക്കാലം നീണ്ടനിൽക്കുന്ന പരിപാടികളാണ് ടൗൺയു.പി സ്കൂളിൽ സംഘടിപ്പിച്ചതെന്ന് ഹെഡ്മിസ്ട്രസ് അനീസ മുഹമ്മദ് പറഞ്ഞു.