പൂണിത്തുറ: ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി കൊച്ചി കോർപ്പറേഷൻ 50-ാം ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരനെൽകൃഷി ആരംഭിച്ചു. പൂണിത്തുറ അയ്യങ്കാളി റോഡിന് സമീപം പാടച്ചിറ ഭാഗത്ത് പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് നെൽവിത്ത് വിതച്ച് കൗൺസിലർ ഡോ.ശൈലജ ഉദ്ഘാടനം ചെയ്തു. പൂണിത്തുറ ഹരിത സൊസൈറ്റി പ്രസിഡന്റ് വി.പി.ചന്ദ്രൻ അദ്ധ്യക്ഷനായി. സി.പി.എം പൂണിത്തുറ ലോക്കൽ സെക്രട്ടറി പി.ദിനേശ്, ഇ.കെ.സന്തോഷ്, രാധിക ബാബു, ശ്രീദേവി സന്തോഷ്, ആർ.പി.പിള്ള, ടി.വി.വിശ്വംഭരൻ, ജിബി ജോസഫ്, ലളിത മുരളി, ബീന നന്ദകുമാർ എന്നിവർ സംസാരിച്ചു.