കളമശേരി: സി.പി.ഐ ജില്ലാ സമ്മേളനത്തിനോടനുബന്ധിച്ച് എ.ഐ.വൈ.എഫ് നേതൃത്വത്തിൽ കൂട്ടയോട്ട മത്സരവും ഫുട്ബാൾ ഷൂട്ടൗട്ട് ചലഞ്ചും സംഘടിപ്പിക്കുന്നു. ആഗസ്റ്റ് 15 ന് രാവിലെ 9 30ന് പടിഞ്ഞാറേ കടുങ്ങല്ലൂരിൽ നിന്നും ആരംഭിക്കുന്ന കൂട്ടയോട്ടം ഏലൂർ പാതാളം കവലയിൽ സമാപിക്കും. മത്സരം അർജുന അവാർഡ് ജേതാവും മുൻ ഇന്ത്യൻ വോളിബാൾ ടീം ക്യാപ്റ്റനുമായ ടോം ജോസ് ഉദ്ഘാടനം ചെയ്യും. ഒന്നാം സമ്മാനം 5001 രൂപയും ട്രോഫിയും രണ്ടാം സമ്മാനം 3001 രൂപയും ട്രോഫിയും മൂന്നാം സമ്മാനം 1001രൂപയും ട്രോഫിയും നൽകും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക. ഫോൺ​: 8075933580, 8089972175.

ആഗസ്റ്റ് 13 ന് വൈകിട്ട് ഏലൂർ പതാളം ഗവ. ഹൈസ്കൂൾ ഗ്രൗണ്ടിൽ ഷൂട്ടൗട്ട് ചലഞ്ച് കേരള ടീം ഗോൾകീപ്പർ കോച്ച് സജി​ ജോയ് ഉദ്ഘാടനം ചെയ്യും. ഒന്നാം സമ്മാനം 5001യും ട്രോഫിയും രണ്ടാം സമ്മാനം 3001 രൂപയും ട്രോഫിയുമാണ്. രജിസ്റ്റർ ചെയ്യാൻ വിളിക്കേണ്ട ഫോൺ:7306057708, 8921765811,70343999 39,7558051399.