കൊച്ചി: വാടകക്കാരന് ഭൂമി ദാനം ചെയ്ത ഗോവിന്ദഷേണായിയെ മേയർ എം. അനിൽകുമാർ ആദരിച്ചു. പുതുക്കലവട്ടം ജംഗ്ഷനു സമീപമുള്ള പതിനഞ്ച് സെന്റിൽ നിന്നു രണ്ടര സെന്റ് സ്ഥലമാണ് ഇദ്ദേഹത്തിന്റെ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന ഹരീശ്വര രാമകൃഷ്ണന്റെ കുടുംബത്തിനു സൗജന്യമായി നൽകിയത്. സെക്യൂരിറ്റി ജോലിക്കാരനാണ് ഹരീശ്വര രാമകൃഷ്ണൻ. സി.പി.എം പുതുക്കലവട്ടം ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ എറണാകുളം ഏരിയ കമ്മിറ്റി അംഗം പി.എച്ച്. ഷാഹുൽ ഹമീദ് സംസാരിച്ചു.