അങ്കമാലി: പടുകുളങ്ങര തോടിന്റെ ശോചനീയാവസ്ഥ പരിഹരിക്കമെന്ന് കർഷക സംഘം അങ്കമാലി വില്ലേജ് സമ്മേളം ആവശ്യപ്പെട്ടു. സമ്മേളനം ജില്ലാ ജോയിന്റ് സെക്രട്ടറി കെ.എൻ. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. എൻ.എ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ഏരിയാ പ്രസിഡന്റ് സി.എൻ. മോഹൻ, കൗൺസിലർ ഗ്രേയ്സി ദേവസ്സി, പി.പി.എൽദോ, റാഫേൽ പള്ളിയാൻ എം.ജെ. ബേബി എന്നിവർ പ്രസംഗിച്ചു. അങ്കമാലി സൗത്ത് - നേർത്ത് വില്ലേജ് കമ്മിറ്റികൾ ലയിപ്പിച്ച് ഒരു കമ്മിറ്റിയാക്കി. ഭാരവാഹികളായി എം.ജെ. ബേബി (പ്രസിഡന്റ്), കെ.ആർ. ഷാജി (വൈസ് പ്രസിഡന്റ്), കെ.കെ. സലി (സെക്രട്ടറി), യോഹന്നാൻ കൂരൻ (ജോയിന്റ് സെക്രട്ടറി), എൻ.എ. വർഗ്ഗീസ് ട്രഷറർ എന്നിവരെ തിരെഞ്ഞടുത്തു.