akasia
അക്കേഷ്യ കളമശേരിയിൽ നടത്തിയ പത്രസമ്മേളനം

കളമശേരി: സി.സി.ടി.വി ഉൾപ്പെടെയുള്ള ഇലക്ട്രോണിക് സെക്യൂരിറ്റി മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ലൈസൻസിംഗ്‌ സമ്പ്രദായം ഏർപ്പെടുത്തണമെന്ന് അക്കേഷ്യ സർക്കാരിനോട് ആവശ്യപ്പെട്ടു. വ്യാജന്മാരുടെ കടന്നുവരവ് ഉപഭോക്താക്കൾക്ക് ഭീഷണി സൃഷ്ടിക്കുന്നതായി ഇവർ പറഞ്ഞു.

ഇന്ന് കളമശേരി ടൗൺ ഹാളിൽ 24 ഓളം കമ്പനികൾ പങ്കെടുക്കുന്ന 'എക്സ്പോ 2022' എക്സിബിഷൻ രാവിലെ 9.30 ന് നഗരസഭ ചെയർപേഴ്സൺ സീമാ കണ്ണനും പ്രോഗ്രാം കൊച്ചി മേയർ അഡ്വ: എം.അനിൽകുമാറും ഉദ്ഘാടനം ചെയ്യും. ഡെപ്യൂട്ടി കളക്ടർ ബി.അനിൽകുമാർ, ഇൻസ്പെക്ടർ പി.ആർ സന്തോഷ് എന്നിവർ പങ്കെടുക്കും. ജില്ലാ സംസ്ഥാന

ഭാരവാഹികളായ കെ.എ.ഫിറോസ്, മാഹിൻ ഇബ്രാഹിം മൂലയിൽ, ദീപു ഉമ്മൻ, ലിൻ്റോ ഫ്രാൻസിസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.