കോലഞ്ചേരി: വെണ്ണിക്കുളം സൗത്ത് റെസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ജൈവ പച്ചക്കറിക്കൃഷിക്ക് തുടക്കംകുറിച്ചു. രണ്ടേക്കറോളം സ്ഥലത്താണ് കൃഷി. പ്രദേശത്തെ തരിശായിക്കിടക്കുന്ന നെൽവയലുകൾ കണ്ടെത്തി ഉടനെ നെൽക്കൃഷിയും ആരംഭിക്കുമെന്ന് പ്രസിഡന്റ് ജോർജ് കുര്യൻ പറഞ്ഞു. രക്ഷാധികാരി ശശിധരൻ, സെക്രട്ടറി സിജോ കോട്ടക്കൽ, തമ്പി പാറേക്കുഴിയിൽ, കുഞ്ഞുമോൻ തുർക്കട എന്നിവർ ചേർന്ന് വിത്തുവിതച്ച് ഉദ്ഘാടനംചെയ്തു. നാടൻപയർ, വെള്ളരി, കുമ്പളം, വെണ്ട, ചീര, പച്ചമുളക് എന്നിവയാണ് തുടക്കത്തിൽ കൃഷിചെയ്യുന്നത്.