മരട്: തിരുനെട്ടൂർ മഹാദേവർ ക്ഷേത്രത്തിൽ കർക്കിടക വാവ് ബലിക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. നാളെ പുലർച്ചെ 4ന് നട തുറന്ന് പൂജകൾക്ക് ശേഷം 5 മണിക്ക് ബലിതർപ്പണം ആരംഭിക്കും. ശിവക്ഷേത്രത്തിൽ വാമനൻ എമ്പ്രാന്തിരിയും വിഷ്ണു ക്ഷേത്രത്തിൽ മധുസൂദനൻ നമ്പൂതിരിയും കാർമ്മികത്വം വഹിക്കും. നാല്പതോളം സഹകാർമ്മികരും ഉണ്ടാവും. കൊച്ചിൻ ദേവസ്വം ബോർഡ്, മരട് മുനിസിപ്പാലിറ്റി, പനങ്ങാട് പൊലീസ്, ഗാന്ധിനഗർ ഫയർ സ്റ്റേഷൻ, ക്ഷേത്ര ഉപദേശക സമിതി എന്നിവരുടെ സഹകരണത്തോടെ എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയായതായി ദേവസ്വം ഓഫീസർ അറിയിച്ചു.