p

കൊച്ചി: തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയെന്ന മന്ത്രി ആന്റണി രാജുവിനെതിരെയുള്ള കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് തൃശൂർ സ്വദേശിയായ പൊതുപ്രവർത്തകൻ ജോർജ് വട്ടുകുളം മുഖ്യമന്ത്രിക്ക് അപേക്ഷ നൽകി. നെടുമങ്ങാട് കോടതിയിലെ അഭിഭാഷകനായ അഡ്വ. എസ്.കെ രഞ്ജു ഭാസ്‌കറിനെ നിയമിക്കണമെന്നാണ് ആവശ്യം. നെടുമങ്ങാട് ജുഡിഷ്യൽ ഫസ്റ്റ്ക്ളാസ് മജിസ്ട്രേട്ട് കോടതിയിലുള്ള കേസിൽ വിചാരണ അനന്തമായി നീളുന്നത് തടയണമെന്നാവശ്യപ്പെട്ട് ജോർജ് വട്ടുകുളം നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.