tlc-mpa

മൂവാറ്റുപുഴ: മൂവാറ്റുപുഴ താലൂക്കിലെ ഗ്രന്ഥശാല ഭാരവാഹികളുടെ യോഗം രണ്ട് മേഖലകളിലായി നടന്നു . കൂത്താട്ടുകുളം, മൂവാറ്റുപുഴ എന്നി മേഖലകളിലായി നടന്ന യോഗത്തിൽ ലൈബ്രറി സെക്രട്ടറി, പ്രസിഡന്റ് , ലൈബ്രേറിയൻ എന്നിവരാണ് പങ്കെടുത്തത്. കൂത്താട്ടുകുളം സി.ജെ. സ്മാകര ലൈബ്രറി ഹാളിൽ നടന്ന് യോഗത്തിൽ പിറവം, കൂത്താട്ടുകുളം, നഗരസഭയിലേയും, പാലക്കുഴ, തിരുമാറാടി, ഇലഞ്ഞി, മണീട്, രാമമംഗലം, പാമ്പാക്കുട പഞ്ചായത്തുകളിലെ ഭാരവാഹികകളും , മുവാറ്റുപുഴ മേഖലയിൽ നടന്ന യോഗത്തിൽ മൂവാറ്റുപുഴ നഗരസഭ,പായിപ്ര,വാളകം,മാറാടി,ആരക്കുഴ, മഞ്ഞള്ളൂർ, കല്ലൂർക്കാട്, ആയവന എന്നീ പഞ്ചായത്തുകളിലെ ലൈബ്രറി പ്രവർത്തകർ പങ്കെടുത്തു. താലൂക്ക് പ്രസിഡന്റ് ജോഷിസ്കറിയ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.കെ . ഉണ്ണി മുഖ്യ പ്രഭാഷണം നടത്തി. ലൈബ്രറി പരിശോധനാ അവലോകനം ജോയിന്റ് സെക്രട്ടറി പി.കെ . വിജയൻമാസ്റ്റർ അവതരിപ്പിട്ടു. ലൈബ്രറികൾക്കുള്ള വാർഷിക ഗ്രാന്റിന്റേയും ലൈബ്രേറിയൻ അലവൻസിന്റേയും വിതരണം ലൈബ്രറി കൗൺസിൽ സംസ്ഥാന സമതി അംഗം ജോസ് കരിമ്പന നിർവ്വഹിച്ചു. സി.എൽ പ്രഭകുമാർ , പി.അർജ്ജനൻ സ്റ്റർ, വി.ടി. യോഹന്നാൻ, വർഗീസ് മാണി എന്നിവർ സംസാരിച്ചു.