pepper

കൊച്ചി: അഡ്വർടൈസിംഗ് പഠനത്തിന് അവസരവുമായി പെപ്പർ ക്രിയേറ്റീവ് അവാർഡ്‌സ് ട്രസ്റ്റ് മയാമി ആഡ് സ്‌കൂൾ ഒഫ് ഐഡിയാസുമായി ധാരണാപത്രം ഒപ്പുവച്ചു.

ബംഗളൂരു കാമ്പസിലെ അഡ്വർടൈസിംഗ് ക്രിയേറ്റിവിറ്റി, ഡിജിറ്റൽ ഡിസൈൻ ആൻഡ് വിഷ്വൽ കമ്മ്യൂണിക്കേഷൻ കോഴ്‌സുകളുടെ കേരളത്തിലെ പ്രവേശന ഏകോപനം ട്രസ്റ്റ് നടത്തും.

ബംഗളൂരുവിൽ നടന്ന ചടങ്ങിൽ പെപ്പർ ട്രസ്റ്റ് ചെയർമാൻ കെ.വേണുഗോപാലും മയാമി ആഡ് സ്‌കൂൾ ഒഫ് ഐഡിയാസ് ചെയർമാനും ഫേമസ് ഇന്നൊവേഷൻസ് സ്ഥാപകനുമായ രാജ് കാംബ്ലെയും ധാരണാപത്രത്തിൽ ഒപ്പുവച്ചു. പരസ്യരംഗത്തെ പ്രമുഖരായ പ്രസൂൺ ജോഷി, ലിന്റാസ് ഗ്രൂപ്പ് ചീഫ് സ്ട്രാറ്റജി ഓഫീസർ എസ്.സുബ്രഹ്മണ്യേശ്വർ, ടാറ്റാ സൺസ് ഡയറക്ടർ ഭാസ്‌കർ ഭട്ട്, പെപ്പർ ക്രിയേറ്റീവ് അവാർഡ്‌സ് ട്രസ്റ്റ് ട്രസ്റ്റിമാരായ ഡോ.ടി.വിനയകുമാർ, പി.കെ.നടേഷ്, ജി.ശ്രീനാഥ് എന്നിവർ പങ്കെടുത്തു.