krail

കൊച്ചി: സിൽവർലൈൻ പദ്ധതിയുടെ സാമൂഹ്യാഘാതപഠനവും സർവേയും ഏതു ഘട്ടത്തിലെത്തിയെന്ന് വിശദീകരിക്കാൻ ഹൈക്കോടതി സർക്കാരിനു നിർദ്ദേശം നൽകി. പദ്ധതിക്കുവേണ്ടി കെ - റെയിൽ എന്നെഴുതിയ കുറ്റികൾ സ്ഥാപിക്കുന്നതിനെ ചോദ്യംചെയ്ത് കോട്ടയം സ്വദേശി മുരളീകൃഷ്‌ണൻ ഉൾപ്പെടെ നൽകിയ ഹർജികളിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഈ നിർദ്ദേശം നൽകിയത്. സർവേയടക്കമുള്ള വിവരങ്ങൾ അറിയിക്കാൻ രണ്ടാഴ്ച സമയംവേണമെന്ന് സർക്കാരിനുവേണ്ടി ഹാജരായ സ്പെഷ്യൽ ഗവ. പ്ളീഡർ ആവശ്യപ്പെട്ടതനുസരിച്ച് ഹർജികൾ ആഗസ്റ്റ് 10ന് പരിഗണിക്കാൻ മാറ്റി.

കേന്ദ്ര സർക്കാരിന്റെയും റെയിൽവേയുടെയും അനുമതിയില്ലാത്ത പദ്ധതിക്കുവേണ്ടി ഭൂമി ഏറ്റെടുക്കുന്ന ഏതുനടപടിയും അപക്വമാണെന്നും സർവേ നടപടികൾക്കായി കെ - റെയിൽ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ പണം ചെലവിട്ടാൽ അതിന്റെ ഉത്തരവാദിത്വം അവർക്ക് മാത്രമായിരിക്കുമെന്നും വ്യക്തമാക്കി കഴിഞ്ഞദിവസം കേന്ദ്രസർക്കാർ സ്റ്റേറ്റ്‌മെന്റ് സമർപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സർവേ ഏതുഘട്ടത്തിലെത്തിയെന്ന് അറിയിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചത്. കെ - റെയിൽ എന്നെഴുതിയ കുറ്റികൾ ഇപ്പോൾ ഉപയോഗിക്കുന്നില്ലെന്നും ജിയോടാഗിംഗ് മുഖേന സർവേ നടത്തുന്നുണ്ടെന്നും സർക്കാർ വിശദീകരിച്ചു. സാമൂഹ്യാഘാത പഠനത്തിനായി സർവേ നടത്താനുള്ള വിജ്ഞാപനം ആറുമാസംകഴിഞ്ഞ സാഹചര്യത്തിൽ കാലഹരണപ്പെട്ടെന്നും സർവേ തുടരുന്നത് നിയമപരമല്ലെന്നും ഹർജിക്കാർ വാദിച്ചു. ജിയോടാഗിംഗ് മുഖേനയുള്ള സർവേ കോടതി തടയുകയോ അനുവദിക്കുകയോ ചെയ്യുന്നില്ലെന്ന് വ്യക്തമാക്കിയാണ് സിംഗിൾബെഞ്ച് ഹർജികൾ മാറ്റിയത്.

 നല്ല പദ്ധതി, പോർവിളി വേണ്ടിയിരുന്നില്ല

ഇത്രയും വലിയ പദ്ധതി ജനങ്ങളെ വെല്ലുവിളിച്ചും പോർവിളിച്ചും നടപ്പാക്കരുതെന്ന് ഹർജി പരിഗണിച്ച ആദ്യദിവസംതന്നെ അറിയിച്ചെന്ന് ഹർജി പരിഗണിക്കവേ ഹൈക്കോടതി വാക്കാൽ പറഞ്ഞു. ജനങ്ങളെ വിശ്വാസത്തിലെടുത്ത് പതിയെ പദ്ധതി നടപ്പാക്കാൻ നിർദ്ദേശിച്ചതാണ്. സർവേ അടയാളപ്പെടുത്താൻ ചെറിയകല്ലുകൾ ഉപയോഗിക്കാനും പറഞ്ഞു. എന്നാൽ കോടതിയെ ശത്രുവായിക്കണ്ടു. ഇപ്പോൾ എന്തുനേടി? കോടതി എതിരാണെന്ന മുൻവിധിയിലാണ് സർക്കാർ നിലകൊണ്ടത്. സർവേ സമൂഹത്തിൽ വലിയ അസ്വസ്ഥതയുണ്ടാക്കി. നാടിന് ആവശ്യമുള്ള നല്ല പദ്ധതിയാണ് സിൽവർലൈൻ. നടപ്പാക്കാൻ തിരക്കുകൂട്ടിയതെന്തിനാണ്? ശരിയായി നടപ്പാക്കണമായിരുന്നു. - ഹൈക്കോടതി പറഞ്ഞു.

 ​ഡി.​പി.​ആ​ർ​ ​മി​ക​ച്ച​ത്, വെ​ള്ള​പ്പൊ​ക്ക​ത്തി​ന് ​സാ​ദ്ധ്യ​ത​യി​ല്ല​:​ ​കെ​-​റെ​യിൽ

​സി​ൽ​വ​ർ​ലൈ​നി​ന്റെ​ ​വി​ശ​ദ​മാ​യ​ ​പ​ദ്ധ​തി​രേ​ഖ​ ​(​ഡി​പി​ആ​ർ​)​ ​ഇ​ന്ത്യ​യി​ലെ​ ​ഏ​​​റ്റ​വും​ ​മി​ക​ച്ച​താ​ണെ​ന്നും​ ​വി​ശ​ദാം​ശ​ങ്ങ​ളെ​ല്ലാം​ ​അ​ട​ങ്ങി​യ​താ​ണെ​ന്നും​ ​ജ​ന​സ​മ​ക്ഷം​ ​ഓ​ൺ​ലൈ​ൻ​ ​സം​വാ​ദ​ത്തി​ൽ​ ​കെ​-​റെ​യി​ൽ​ ​അ​വ​കാ​ശ​പ്പെ​ട്ടു.
എ​ല്ലാ​ ​മാ​ന​ദ​ണ്ഡ​ങ്ങ​ളും​ ​പാ​ലി​ച്ച് ​മ​​​റ്റു​ ​റെ​യി​ൽ​വേ​ ​പ​ദ്ധ​തി​ക​ളു​ടെ​ ​ഡി.​പി.​ആ​റി​നേ​ക്കാ​ൾ​ ​വി​ശ​ദാം​ശ​ങ്ങ​ൾ​ ​ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ​ഡി.​പി.​ആ​ർ​ ​ത​യ്യാ​റാ​ക്കി​യ​ത്.​ ​ഡി.​പി.​ആ​ർ,​സ​ർ​വേ​ ​റി​പ്പോ​ർ​ട്ടു​ക​ൾ​ ​തു​ട​ങ്ങി​യ​വ​യെ​ല്ലാം​ ​പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ​ല​ഭ്യ​മാ​ണെ​ന്നും​ ​ആ​ർ​ക്കും​ ​പ​രി​ശോ​ധി​ക്കാ​മെ​ന്നും​ ​കെ​ ​റെ​യി​ൽ​ ​ഉ​പ​ദേ​ഷ്ടാ​വും​ ​ഇ​ന്ത്യ​ൻ​ ​റെ​യി​ൽ​വേ​യു​ടെ​ ​റി​ട്ട.​അ​ഡി​ഷ​ണ​ൽ​ ​ജ​ന​റ​ൽ​ ​മാ​നേ​ജ​റു​മാ​യി​രു​ന്ന​ ​എ​സ്.​വി​ജ​യ​കു​മാ​ര​ൻ​ ​പ​റ​ഞ്ഞു.​ ​പ​ദ്ധ​തി​ക്കു​ ​വേ​ണ്ടി​ 55​ശ​ത​മാ​നം​ ​എം​ബാ​ങ്ക്‌​മെ​ന്റും​ 45​ശ​ത​മാ​നം​ ​വ​യ​ഡ്റ്റ​കും​ ​എ​ന്ന​ത് ​ചെ​ല​വ് ​കു​റ​യ്ക്കാ​ൻ​ ​കൂ​ടി​യു​ള്ള​ ​തീ​രു​മാ​ന​മാ​ണ്.​ ​ഇ​ന്ത്യ​ൻ​ ​റെ​യി​ൽ​വേ​യു​ടെ​ ​ഭൂ​രി​ഭാ​ഗം​ ​പാ​ത​ക​ളും​ ​എം​ബാ​ങ്ക്‌​മെ​ന്റി​ലൂ​ടെ​യാ​ണ് ​ക​ട​ന്നു​പോ​കു​ന്ന​ത്.​ 80​ ​വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി​ ​കേ​ര​ള​ത്തി​ലൂ​ടെ​ ​റെ​യി​ൽ​പ്പാ​ത​ ​ക​ട​ന്നു​പോ​കു​ന്നു​വെ​ന്നും​ ​ഇ​ന്ത്യ​യി​ലൊ​രി​ട​ത്തും​ ​റെ​യി​ൽ​വേ​ ​ലൈ​ൻ​ ​കാ​ര​ണം​ ​വെ​ള്ള​പ്പൊ​ക്കം​ ​ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും​ ​വി​ജ​യ​കു​മാ​ര​ൻ​ ​പ​റ​ഞ്ഞു.

സാ​മൂ​ഹി​കാ​ഘാ​ത​ ​പ​ഠ​ന​ത്തി​ന് ​വേ​ണ്ടി​യാ​ണ് ​ക​ല്ലി​ട്ടു​ ​സ്ഥ​ലം​ ​അ​ട​യാ​ള​പ്പെ​ടു​ത്തി​ ​സ​ർ​വേ​ ​ന​ട​ത്തി​യ​ത്.​ ​പി​ന്നീ​ട് ​ജി​യോ​ ​ടാ​ഗിം​ഗ് ​സം​വി​ധാ​ന​ത്തി​ലേ​ക്കു​ ​മാ​റി.​ ​പ​ദ്ധ​തി​ക്കു​ ​വേ​ണ്ടി​ ​ടോ​പ്പോ​ഗ്രാ​ഫി​ക്ക​ൽ​ ​സ​ർ​വേ​ ​ന​ട​ത്തി​യ​ത് ​ഇ​ന്ത്യ​യി​ൽ​ ​ല​ഭ്യ​മാ​യി​ട്ടു​ള്ള​ ​ഏ​​​റ്റ​വും​ ​നൂ​ത​ന​ ​സം​വി​ധാ​ന​മാ​യ​ ​'​ലി​ഡാ​ർ​'​ ​ഉ​പ​യോ​ഗി​ച്ചാ​ണ്.​വ​ള​രെ​ ​കൃ​ത്യ​മാ​യ​ ​ഫ​ല​മാ​ണ് ​ഇ​തു​വ​ഴി​ ​ല​ഭി​ക്കു​ന്ന​ത്.​ ​ആ​ളു​ക​ൾ​ക്ക് ​ഒ​രു​വി​ധ​ത്തി​ലു​മു​ള്ള​ ​ബു​ദ്ധി​മു​ട്ടും​ ​ഏ​രി​യ​ൽ​ ​സ​ർ​വ​ ​വ​ഴി​ ​ഉ​ണ്ടാ​വി​ല്ലെ​ന്നും​ ​കെ​-​റെ​യി​ൽ​ ​എ​ക്സി​ക്യൂ​ട്ടി​വ് ​ഡ​യ​റ​ക്ട​ർ​ ​പി.​ജ​യ​കു​മാ​ർ​ ​പ​റ​ഞ്ഞു.

 സി​ൽ​വ​ർ​ലൈ​നി​ന് ​ചെ​ല​വി​ട്ട​ ​പ​ണം തി​രി​ച്ചു​ ​പി​ടി​ക്ക​ണം​:​ ​വി.​ഡി.​ ​സ​തീ​ശൻ

​സി​ൽ​വ​ർ​ലൈ​ൻ​ ​പ​ദ്ധ​തി​ക്കാ​യി​ ​സ​ർ​ക്കാ​ർ​ ​ചെ​ല​വി​ട്ട​ ​പ​ണം​ ​ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​രി​ൽ​ ​നി​ന്ന് ​തി​രി​ച്ചു​പി​ടി​ക്ക​ണ​മെ​ന്ന് ​പ്ര​തി​പ​ക്ഷ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്റെ​യോ​ ​റെ​യി​ൽ​വേ​ ​മ​ന്ത്രാ​ല​യ​ത്തി​ന്റെ​യോ​ ​അ​നു​മ​തി​യി​ല്ലാ​തെ​ ​പ​ദ്ധ​തി​യു​മാ​യി​ ​എ​ങ്ങ​നെ​ ​മു​ന്നോ​ട്ട് ​പോ​കു​മെ​ന്ന് ​പ്ര​തി​പ​ക്ഷം​ ​നി​യ​മ​സ​ഭ​യ്ക്ക​ക​ത്തും​ ​പു​റ​ത്തും​ ​ഉ​ന്ന​യി​ച്ച​ ​ചോ​ദ്യ​ങ്ങ​ൾ​ക്ക് ​മു​ഖ്യ​മ​ന്ത്രി​ക്ക് ​മ​റു​പ​ടി​യു​ണ്ടാ​യി​രു​ന്നി​ല്ല.​ ​എ​ന്തു​വ​ന്നാ​ലും​ ​പ​ദ്ധ​തി​യു​മാ​യി​ ​മു​ന്നോ​ട്ട് ​പോ​കു​മെ​ന്ന​ ​ധി​ക്കാ​ര​വും​ ​ധാ​ർ​ഷ്ട്യ​വും​ ​നി​റ​ഞ്ഞ​ ​പ്ര​ഖ്യാ​പ​നം​ ​ന​ട​ത്തി​ ​ജ​ന​ങ്ങ​ളെ​ ​ത​ല്ലി​ച്ച​ത​ച്ചു.
മു​ഖ്യ​മ​ന്ത്രി​ ​ര​ണ്ട് ​പ​രി​പാ​ടി​യി​ൽ​ ​പ​ങ്കെ​ടു​ത്ത​പ്പോ​ൾ​ 10​ ​പേ​രാ​ണ് ​ക​രു​ത​ൽ​ ​ത​ട​ങ്ക​ലി​ലാ​യ​ത്.​ ​കേ​ര​ളം​ ​വെ​ള്ള​രി​ക്കാ​പ്പ​ട്ട​ണ​മാ​ണോ​?​ ​അ​സാ​ധാ​ര​ണ​മാ​യ​ ​സാ​ഹ​ച​ര്യ​ത്തി​ലേ​ ​ക​രു​ത​ൽ​ ​ത​ട​ങ്ക​ൽ​ ​പാ​ടു​ള്ളൂ​വെ​ന്ന് ​സു​പ്രീം​കോ​ട​തി​ ​ഉ​ത്ത​ര​വു​ണ്ട്.​ ​പ്ര​ധാ​ന​മ​ന്ത്രി​ ​വ​രു​മ്പോ​ൾ​ ​പോ​ലും​ ​ആ​ളു​ക​ളെ​ ​ത​ട​ങ്ക​ലി​ലാ​ക്കു​ന്നി​ല്ല.​ ​മു​ഖ്യ​മ​ന്ത്രി​ ​അ​റി​ഞ്ഞാ​ണോ​ ​ഒ​രു​ ​മ​ന്ത്രി​ ​മാ​ദ്ധ്യ​മ​സ്ഥാ​പ​നം​ ​അ​ട​ച്ചു​പൂ​ട്ടാ​നാ​വ​ശ്യ​പ്പെ​ട്ട് ​യു.​എ.​ഇ​ ​ഭ​ര​ണാ​ധി​കാ​രി​ക്ക് ​ക​ത്ത​യ​ച്ച​ത്?​ ​മു​ഖ്യ​മ​ന്ത്രി​ ​അ​റി​യാ​തെ​യാ​ണെ​ങ്കി​ൽ​ ​അ​തേ​ക്കു​റി​ച്ച് ​അ​ന്വേ​ഷി​ക്ക​ണം.
പു​റ​ത്തു​വ​ന്ന​ ​കാ​ര്യ​ങ്ങ​ൾ​ ​സ​ത്യ​മാ​ണെ​ന്ന് ​വ്യ​ക്ത​മാ​യ​തോ​ടെ​ ​സ്വ​പ്ന​ ​സു​രേ​ഷി​ന്റെ​ ​വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ​ക്ക് ​വി​ശ്വാ​സ്യ​ത​ ​കൈ​വ​ന്നു.​ ​സ്വ​പ്ന​യു​ടെ​ ​വെ​ളി​പ്പെ​ടു​ത്ത​ലി​ൽ​ ​തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് ​കേ​ന്ദ്ര​ ​ഏ​ജ​ൻ​സി​ക​ൾ​ ​ത​യ്യാ​റാ​ക​ണം.​ ​ബി.​ജെ.​പി​ ​-​ ​സി.​പി.​എം​ ​നേ​തൃ​ത്വ​ങ്ങ​ൾ​ ​ധാ​ര​ണ​യി​ലാ​യ​തി​നാ​ൽ​ ​തു​ട​ര​ന്വേ​ഷ​ണം​ ​ന​ട​ക്കു​ന്നി​ല്ല.​ ​അ​ന്വേ​ഷ​ണ​മാ​വ​ശ്യ​പ്പെ​ട്ട് ​യു.​ഡി.​എ​ഫ് ​നി​യ​മ​വ​ഴി​ ​തേ​ടും.
യു.​ഡി.​എ​ഫി​ന്റെ​ ​ജ​ന​കീ​യാ​ടി​ത്ത​റ​ ​വി​പു​ല​മാ​ക്കു​മെ​ന്ന​ത് ​ചി​ന്ത​ൻ​ ​ശി​ബി​ര​ത്തി​ൽ​ ​കോ​ൺ​ഗ്ര​സ് ​മു​ന്നോ​ട്ടു​വ​ച്ച​ ​നി​ർ​ദ്ദേ​ശ​മാ​ണ്.​ ​ഇ​ട​തു​മു​ഖം​ ​ന​ഷ്ട​മാ​യ​ ​മു​ഖ്യ​മ​ന്ത്രി​ക്കും​ ​സ​ർ​ക്കാ​രി​നു​മെ​തി​രെ​ ​എ​ൽ.​ഡി.​എ​ഫ് ​ഘ​ട​ക​ക​ക്ഷി​ക​ൾ​ക്കി​ട​യി​ൽ​ ​അ​സം​തൃ​പ്തി​യു​ണ്ടെ​ന്ന​ത് ​കോ​ൺ​ഗ്ര​സി​ന്റെ​ ​രാ​ഷ്ട്രീ​യ​ ​വി​ല​യി​രു​ത്ത​ലാ​ണ്.​ ​യു.​ഡി.​എ​ഫി​നെ​ ​ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള​ ​ഏ​ത് ​നി​ർ​ദ്ദേ​ശ​വും​ ​ഘ​ട​ക​ക​ക്ഷി​ക​ൾ​ക്ക് ​മു​ന്നോ​ട്ടു​വ​യ്ക്കാ​മെ​ന്നും​ ​സ​തീ​ശ​ൻ​ ​പ​റ​ഞ്ഞു.