
കുറുപ്പംപടി: എസ്.എൻ.ഡി.പി യോഗം മേതല ശാഖയിൽ എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. ശാഖ ഹാളിൽ നടന്ന പരിപാടിയിൽ അശമന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിജി ഷാജി ഉദ്ഘാടനംനിർവഹിച്ചു. കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി ചെയർമാൻ കെ.കെ. കർണ്ണൻ അദ്ധ്യക്ഷത വഹിച്ചു. ശാഖ പ്രസിഡന്റ് എം.എൻ. ബാലകൃഷ്ണൻ, സെക്രട്ടറി പി. സി.ബിജു , യൂണിയൻ കമ്മിറ്റി അംഗം എം.വി. സുനിൽ, ശാഖ വൈസ് പ്രസിഡന്റ് എം.ജി. ദാസ് , ശാഖകമ്മിറ്റിഅംഗം എൻ.എൻ.കുഞ്ഞ് എന്നിവർ സംസാരിച്ചു.