
കോതമംഗലം: വന്യമൃഗങ്ങളുടെ ആക്രമണത്തിൽ നിന്നും കർഷകരെയും കൃഷിയെയും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കർഷകസംഘം കവളങ്ങാട് എരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നേര്യമംഗലം ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചു. ഇതേ ആവശ്യം ഉന്നയിച്ച് ഡൽഹിയിൽ നടക്കുന്ന സമരത്തിന് അനുഭാവം പ്രകടിപ്പിച്ചാണ് മാർച്ചും ധർണയും സംഘടിപ്പിച്ചത്. കർഷക സംഘം ജില്ലാ ജോയിൻ്റ് സെക്രട്ടറി കെ.എൻ.ജയപ്രകാശ് സമരം ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡൻ്റ് എ ആർ അനി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.ഇ.ജോയി, ഷിബു പടപ്പറമ്പത്ത്, ടി.പി. എ. ലത്തീഫ്, വി.കെ റെജി, എം.പി വർഗീസ് തുടങ്ങിയവർ നേതൃത്വം നൽകി.