കൊച്ചി: കോളേജ് വിദ്യാർത്ഥികൾക്ക് സ്റ്റാർട്ട്അപ്പ് മേഖലയിലെ അറിവ് പകർന്നുനൽകുന്നതിനായി യംഗ് എൻട്രപ്രണേഴ്‌സ് സിൻഡിക്കേറ്റ് നാലുമാസം നീണ്ടുനിൽക്കുന്ന സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. വിദഗ്ദ്ധരുടെ നേതൃത്വത്തിലായിരിക്കും ക്ലാസുകൾ. ഒരു ബാച്ചിൽ 40 പേർക്കായിരിക്കും പ്രവേശനം. അഭിരുചി പരീക്ഷയിലെ വ്യക്തിഗതമികവ് അടിസ്ഥാനമാക്കിയായിരിക്കും വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുക. ഫോൺ: 8089001099.