കൊച്ചി: പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും പുരോഗതിക്കും കേരളം നൽകുന്ന മുൻഗണന തന്നെ അതിശയിപ്പിക്കുന്നുവെന്ന് റോട്ടറി ഇന്റർനാഷണൽ പ്രസിഡന്റ് ജെന്നിഫർ ജോൺസ് പറഞ്ഞു. ട്രിംഗ് എ സ്‌മൈൽ പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥിനികൾക്ക് ആയിരം സൈക്കിളുകൾ കൈമാറുന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. കേരളത്തിലും കോയമ്പത്തൂരിലുമായി പെൺകുട്ടികൾക്കായി റോട്ടറി കൈമാറുന്ന പതിനായിരം സൈക്കിളുകളുടെ ആദ്യ ഘട്ട വിതരണമാണ് നടന്നത്. റോട്ടറി ഇന്റർനാഷണൽ ഡയറക്ടർമാരായ എ.എസ്. വെങ്കിടേഷ്, മഹേഷ് കോട്ട് ബാഗി, കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ, കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ നാഗരാജു, റോട്ടറി ഡിസ്ട്രിക്ട് ഗവർണർ എസ് . രാജ്‌മോഹൻ നായർ, ആർ. മാധവ് ചന്ദ്രൻ, സി.എസ്. കർത്ത, ജിബു പോൾ തുടങ്ങിയവർ പങ്കെടുത്തു.