dharna

അങ്കമാലി : അന്യായമായി വർദ്ധിപ്പിച്ച വൈദ്യുതി ചാർജ് പിൻവലിക്കണമെന്ന് ആവശ്യപെട്ട് അങ്കമാലി മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ അങ്കമാലി ഇലക്ട്രിസിറ്റി ഓഫിസിന് മുമ്പിൽപ്രതിഷേധ ധർണ സംഘടിപ്പിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ്ബ് ഉത്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ഡാന്റി ജോസ് അദ്ധ്യക്ഷത വഹിച്ചു. അസോസിയേഷൻ ഭാരവാഹികളായ തോമാസ് കുര്യാക്കോസ്, ടി.ടി. വർഗ്ഗീസ്, ബിജു പൂപ്പത്ത്, കെ.വൈ. കോരച്ചൻ , മുൻ പ്രസിഡന്റ് എൻ.വി. പോളച്ചൻ എന്നിവർ പ്രസംഗിച്ചു. പ്രശ്നത്തിശ ശാശ്വത പരിഹാരമില്ലെങ്കിൽ പ്രത്യക്ഷ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് സമരസമിതി നേതാക്കൾ പറഞ്ഞു.