അങ്കമാലി : നഗരസഭയുടെ നേതൃത്വത്തിൽ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനുളള വിദഗ്ധാഭിപ്രായങ്ങൾ സ്വീകരിക്കുന്നതിനായി ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം നഗരസഭാ പരിധിയിലെ വിവിധ സംഘടനകളുടെയും ഗതാഗത വിദഗ്ദ്ധരുടെയും വിവിധ വകുപ്പുകളുടെയും പൊതുയോഗം സംഘടിപ്പിച്ചു. റോജി എം.ജോൺ എം.എൽ.എ പങ്കെടുത്തു. നഗരസഭാ ചെയർമാൻ റെജി മാത്യു അദ്ധ്യക്ഷത വഹിച്ചു.