
കൊച്ചി: ജാതിയുടെയും മതത്തിന്റെയും അതിർവരമ്പുകൾ മാറ്റിവച്ച് മനുഷ്യനെ മനുഷ്യനായി കാണണമെന്ന് ദളിത് എഴുത്തുകാരനും സാമൂഹിക പ്രവർത്തകനും നാസിക്കിലെ വൈ.സി.എം സർവകലാശാലയിലെ സ്‌കൂൾ ഒഫ് ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ് മുൻ ഡയറക്ടറുമായ ഡോ. ശരൺകുമാർ ലിംബാളെ പറഞ്ഞു. ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ ഹിന്ദി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ലാംഗ്വേജ് ബ്ലോക്കിലുള്ള സെമിനാർ ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ 'ദളിത് സ്വത്വം: ഭൂതവും വർത്തമാനവും' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈസ് ചാൻസലർ പ്രൊഫ. എം.വി. നാരായണൻ, ഹിന്ദി വിഭാഗം അദ്ധ്യക്ഷ ഡോ. കെ. ശ്രീലത എന്നിവർ സംസാരിച്ചു.