കൊച്ചി: രാജ്യത്തിനുതന്നെ മാതൃകയായ നമ്മുടെ സംസ്ഥാനം നേടിയ പല നേട്ടങ്ങളും നിലനിർത്തണമെങ്കിൽ നാം ജാഗ്രതയോടെ മുന്നോട്ടുനീങ്ങണമെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി. സതീദേവി പറഞ്ഞു. നമ്മൾ ഒറ്റക്കെട്ടായി നിന്നാലേ രാജ്യത്തിന് സംഭവിക്കുന്ന അപചയങ്ങളെ ചെറുത്ത് തോൽപ്പിക്കാൻ കഴിയൂ. എഡ്രാക് വിഷൻ 2040ന്റെ ഭാഗമായി സംഘടിപ്പിച്ച വികസനസെമിനാറിനോട് അനുബന്ധിച്ച് നടന്ന വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. എഡ്രാക് വനിതാവിഭാഗം പ്രസിഡന്റ് ശ്രീജ സോഹൻ, സെക്രട്ടറി ഷഹനാസ് ബീഗം, എഡ്രാക് വൈസ് പ്രസിഡന്റ് പൊന്നമ്മ പരമേശ്വരൻ, ഷേർലി വർഗീസ് തുടങ്ങിയവർ സംസാരിച്ചു.

കോർപ്പറേഷനുമായി സഹകരിച്ച് നടത്തിയ വികസനസെമിനാർ മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജി.സി.ഡി.എ ചെയർമാൻ കെ ചന്ദ്രൻപിള്ള മുഖ്യാതിഥിയായി. എഡ്രാക് പ്രസിഡന്റ് പി. രംഗദാസപ്രഭു, പി.സി. അജിത്കുമാർ, ആന്റണി കുരീത്തറ, സുധ ദിലീപ്കുമാർ, എസ്. ഷാനവാസ്, എം.എസ്. ജയ, ഡി. ഗിരീഷ്‌കുമാർ, എ. അജിത്ത് തുടങ്ങിയവർ സംസാരിച്ചു.