
കോതമംഗലം: കുരൂർ തോട്ടിൽ ഗ്യാസ് ഗോഡൗണിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മുവാറ്റുപുഴ ആനിക്കാട് സ്വദേശിയും കോതമംഗലം ടി.വി കുന്നിൽ താമസക്കാരനുമായ പുത്തൻപുരയ്ക്കൽ സജി (39) ആണ് മരിച്ചത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ഫയർഫോഴ്സ് എത്തി മൃതദേഹം കരയ്ക്ക് കയറ്റി. മരണകാരണം പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.