mo-john

ആലുവ: പ്രളയകാലത്ത് വായ്പയെടുത്ത ആലുവ നഗരസഭയിലെ അയൽക്കൂട്ടങ്ങൾക്കുള്ള സബ്‌സിഡി വിതരണം നഗരസഭാ ചെയർമാൻ എം.ഒ. ജോൺ നിർവഹിച്ചു. ക്ഷേമകാര്യ കമ്മിറ്റി ചെയർ പേഴ്‌സൺ മിനി ബൈജു അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ലത്തീഫ് പൂഴിത്തറ, എം.പി. സൈമൺ, കൗൺസിലർമാരായ ഷമ്മി സെബാസ്റ്റ്യൻ, ദിവ്യ സുനിൽകുമാർ, സി.ഡി.എസ്. ചെയർപേഴ്‌സൺ ലളിത ഗണേശൻ, വൈസ് ചെയർപേഴ്‌സൺ രഞ്ജിനി വേണുഗോപാൽ, സംഗീത എന്നിവർ സംസാരിച്ചു.