കൂത്താട്ടുകുളം: കൂത്താട്ടുകുളം ശ്രീമഹാദേവ ക്ഷേത്രത്തിൽ കർക്കിടക വാവ് ബലി 28 ന് നടക്കും.കൊവിഡ് മൂലം കഴിഞ്ഞ രണ്ടു വർഷമായി മുടങ്ങി പോയ കൂത്താട്ടുകുളം മഹാദേവ ക്ഷേത്രത്തിലെ കർക്കിടക വാവുബലി ഇത്തവണ വിപുലമായി നടത്തുവാൻ തീരുമാനിച്ചു.ക്ഷേത്രം മുൻമേൽശാന്തി മഴുവ ഞ്ചേരി പറമ്പത്ത് ഹരി നമ്പൂതിരിയുടെ കാർമികത്വത്തിൽ രാവിലെ 5.30 മുതൽ ചടങ്ങുകൾ നടക്കും. വാവുബലിതർപ്പണത്തിനായി ആയിരക്കണക്കിന് ഭക്തർ എല്ലാവർഷവും എത്തിച്ചേരുന്ന ക്ഷേത്രമാണി​ത്. ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിൽ ഭക്തർക്കാവശ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.