കൂത്താട്ടുകുളം:ഗവ.യു പി സ്കൂളിൽ കിഴകൊമ്പ് പുരോഗമന ഗ്രന്ഥശാല ആഭിമുഖ്യത്തിൽ സി ജെ സ്മാരക വായനക്കൂട്ടം എഴുത്തുപെട്ടി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ജോഷി സ്കറിയ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡൻ്റ് സി.എൻ. പ്രഭ കുമാർ അദ്ധ്യക്ഷനായി.ഹെഡ്മാസ്റ്റർ എ.വി. മനോജ് , പിടിഎ പ്രസിഡൻ്റ് ജോമോൻ കുര്യാക്കോസ്,
എലിസബത്ത് പോൾ, കെ.ഗോപിക, കൺവീനർ കെ ജി മല്ലിക, സി.എച്ച്. ജയശ്രീ തുടങ്ങിയവർ സംസാരിച്ചു. വായനക്കുറിപ്പുകളുടെ അവതരണം നടന്നു. കുട്ടികൾ പുസ്തകങ്ങൾ വായിച്ച് എഴുതുന്ന മികച്ച കുറിപ്പുകൾക്ക് സമ്മാനങ്ങൾ നൽകും