p

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പൊലീത്തൻ സ്ഥാനം ആർച്ച് ബിഷപ്പ് ആന്റണി കരിയിൽ രാജിവച്ചതായി​ സൂചന.ഇക്കാര്യം സഭയോ അതി​രൂപതയോ വി​മതവി​ഭാഗമോ സ്ഥി​രീകരി​ച്ചി​ട്ടി​ല്ല.വത്തിക്കാൻ പ്രതിനിധി ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് ലിയോപോൾദോ ജിറേല്ലി ഇന്നലെ കൊച്ചി​യി​ലെത്തി​ നടത്തി​യ ചർച്ചകൾക്കി​ടെ രാജി​ കത്ത് കൈമാറി​യെന്നാണ് സൂചന,​എന്നാൽ ഒൗദ്യോഗി​ക അറി​യി​പ്പ് വരേണ്ടത് വത്തി​ക്കാനി​ൽ നിന്നാണ്.

ജൂലായ് 19ന് ആന്റണി കരിയിലിനെ ഡൽഹിയിലേക്ക് വിളിപ്പിച്ച് സ്ഥാനമൊഴിയണമെന്ന് വത്തിക്കാൻ പ്രതിനിധി ആവശ്യപ്പെട്ടിരുന്നു.ഇന്നലെ കാക്കനാട് സഭാ ആസ്ഥാനമായ സെന്റ് തോമസ് മൗണ്ടി​ൽ നടന്ന കൂടി​ക്കാഴ്ചയി​ൽ സഭാ ചാൻസലർ ബി​ജു പെരുമായനും കോതമംഗലം ബി​ഷപ്പ് ജോർജ് മഠത്തി​ക്കണ്ടത്തി​ലും പങ്കെടുത്തു.

ഭൂമി​ ഇടപാട് വി​വാദത്തെത്തുടർന്ന് അതി​രൂപതയുടെ അഡ്മി​നി​സ്ട്രേറ്റീവ് ചുമതലകളി​ൽനി​ന്ന് മേജർ ആർച്ച് ബി​ഷപ്പ് കർദ്ദി​നാൾ ജോർജ് ആലഞ്ചേരി​ മാറി​യപ്പോഴാണ് ആർച്ച് ബി​ഷപ്പായി​രുന്ന ആന്റണി​ കരി​യി​ലി​നെ അതിരൂപതയുടെ ഭരണച്ചുമതലയുളള മെത്രാപ്പൊലീത്തൻ വികാരിയായി​ നി​യമി​ച്ചത്.കുർബാന ഏകീകരണത്തി​ന്റെ പേരി​ൽ എറണാകുളം അങ്കമാലി​ അതി​രൂപതയിൽ വൈദി​കരും വി​ശ്വാസികളും സഭാ നേതൃത്വത്തി​നെതി​രെ രംഗത്തി​റങ്ങിയപ്പോൾ അവർക്കൊപ്പമായിരുന്നു ആന്റണി​ കരി​യി​ൽ.

വത്തി​ക്കാൻ നി​ർദ്ദേശി​ച്ച ഏകീകൃത കുർബാനക്രമം നടപ്പാക്കാത്തതും സഭയുടെ 35 രൂപതകളി​ൽ വത്തിക്കാന്റെയും സിനഡിന്റെയും നിലപാടുകളെ ചോദ്യം ചെയ്യുന്നതും എറണാകുളം അങ്കമാലി​ രൂപത മാത്രമാണ്.

കരിയിലിനെ പിന്തുണയ്ക്കുന്ന വൈദികരുടെ കൂട്ടായ്മയും അതിരൂപതാ സംരക്ഷണസമിതിയും കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ രാജിയാണ് ആവശ്യപ്പെടുന്നത്.കഴിഞ്ഞദിവസം സഭാ ആസ്ഥാനത്ത് ചേർന്ന വൈദികരുടെയും അൽമായരുടെയും യോഗത്തിൽ പ്രമേയം പാസാക്കുകയും ഇരുന്നൂറോളം വൈദികർ ഒപ്പിട്ട കത്ത് മെത്രാന്മാർക്ക് അയക്കുകയും ചെയ്തു.