kklm

കൂത്താട്ടുകുളം: കാക്കൂർ സർവ്വീസ് സഹകരണ ബാങ്കിന്റെ പച്ച വെളിച്ചെണ്ണ യൂണിറ്റിന്റെയും പഴം - പച്ചക്കറി സംസ്കരണ യൂണിറ്റിന്റെയും നിർമ്മാണ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ്‌ അനിൽ ചെറിയാൻ നിർവ്വഹിച്ചു. ഡയറക്ടർ ബോർഡംഗം എം.എം. ജോർജ് അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ എം.ജെ.ജേക്കബ്, ബാങ്ക് വൈസ് പ്രസിഡന്റ് സിനു.എം. ജോർജ്, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ സന്ധ്യമോൾ പ്രകാശ്, അംഗങ്ങളായ സി.വി.ജോയി, ആലീസ് ബിനു, കെ.കെ.രാജ്കുമാർ , ബ്ലോക്ക് പഞ്ചായത്തംഗം സി.ടി.ശശി ബാങ്ക് ഡയറക്ടർമാരായ റ്റി.സി. തങ്കച്ചൻ ,വർഗീസ് മാണി, വി.ആർ.രാധാകൃഷ്ണൻ , ബിനോയി അഗസ്റ്റിൻ, മേരി അബ്രഹാം, സെക്രട്ടറി റ്റി. എസ്.ശ്രീദേവി അന്തർജനം എന്നിവർ സoസാരിച്ചു. പ്രതിദിനം 5000 ത്തോളം തേങ്ങയിൽ നിന്നും വെളിച്ചെണ്ണ ഉൽപ്പാദിപ്പിക്കാനാകുന്ന 3 കോടി രൂപയുടെ പ്ലാന്റ് ആണ് സംസ്ഥാന സർക്കാരിന്റെയും കേരള ബാങ്കിന്റെയും സഹായത്തോടെ ബാങ്ക് ആരംഭിക്കുന്നത്.